ഗായത്രി മന്ത്രം

നമ്മുടെ ബുദ്ധിശക്തിയെയും ഓർമ്മ ശക്തിയെയും ഉത്തേജിപ്പിക്കുന്നതാണ് ഗായത്രി മന്ത്ര ജപം. സൂര്യനെ ഉപാസിക്കുന്ന മന്ത്രമായ ഗായത്രിയെ സവിത മന്ത്രമെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഹൈന്ദവരുടെ വേദഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവ് എന്നാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഗായത്രി മന്ത്രം ജപിച്ചാണ് മന്ത്ര പഠനത്തിനുള്ള തുടക്കം കുറിക്കുന്നത്. 

''ഓം ഭൂർഭുവ: സ്വ:।

തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥''


ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം.

ഭൂഃ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വർ - സ്വർഗം


തത് - ആ

സവിതുർ - സവിതാവിന്റെ സൂര്യന്റെ

വരേണ്യം - ശ്രേഷ്ഠമായ


ഭർഗസ് - ഊർജപ്രവാഹം പ്രകാശം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു 

യഃ - യാതൊന്ന് 

നഃ - ഞങ്ങളുടെ നമ്മളുടെ 

ധിയഃ - ബുദ്ധികളെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഗായത്രി മന്ത്രത്തിൻ്റെ ഐതീഹ്യം

ലോകത്തിന് വിശ്വാമിത്ര മഹര്‍ഷിയാണ് ഗായന്ത്രി മന്ത്രം ഉപദേശിച്ചു നൽകിയതെന്നാണ് ഐതീഹ്യം. ആയതിനാൽ ഈ മന്ത്രത്തിൻ്റെ ഋഷി വിശ്വാമിത്ര മഹര്‍ഷിയാണ്. കൂടാതെ ഛന്ദസ്സ് ഗായത്രിയും ദേവത സവിതാവുമാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ടെന്നതാണ് ഗായത്രിയുടെ സവിശേഷത.

ഏറ്റവും ശ്രേഷ്ഠവും പ്രസിദ്ധമായതും സൂര്യ ഗായത്രി ആണ് . 
പ്രപഞ്ചത്തെ മുഴുവൻ പ്രകാശ മാന മാക്കുന്ന ആ സവിതാവിനെ ആണ് നമ്മൾ പ്രാർത്ഥിക്കുന്നത്.പറയേണ്ടത് പറയേണ്ട സമയത്തു പറയാത്തത് കൊണ്ടും ചിലപ്പോൾ പറയാൻ പാടില്ലാത്തതു  പറയുന്നതുമാണ് പല പ്രശ്നങ്ങൾക്കും കാരണം. ബുദ്ധി തെളിഞ്ഞു കഴിഞ്ഞാൽ ജീവിതത്തിലെ എല്ലാ അനർത്ഥങ്ങളും ഒഴിവാകും. 

പ്രാതഃ  സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ ഇങ്ങനെ മൂന്നു സമയത്തു ജപിക്കുന്നത് ആണ് ഏറ്റവും ഉത്തമം.

പുലർ കാലത്തു ദേവി സരസ്വതി ആണ്. അപ്പോൾ ജ്ഞാനം ആണ് ഫലം. മധ്യാഹ്ന സന്ധ്യക്ക്‌ ദുര്ഗ ആണ് ദേവി. അത് കൊണ്ട്  ദുരിത  ശമനം ആണ് ഫലം. വിഷ്ണു ക്ഷേത്രങ്ങളിൽ ഇരുന്നു ജപിച്ചാൽ അധികം ഫലം. കുറഞ്ഞത് മൂന്നു തവണ എങ്കിലും ജപിക്കണം. 

ഉറക്കെ ചൊല്ലുന്നത് കൊണ്ട് കിട്ടുന്നതിനേക്കാൾ അധികം ഫലം ആണ് ഉള്ളലഭിക്കുന്നു. എല്ലാ സ്റ്റോത്രവും ചൊല്ലും മുന്നേ മൂന്നു തവണ ഗായത്രി ജപിക്കാവുന്നതാണ്. ഗായത്രി ജപത്തിലൂടെ ഏറ്റവും ഗുണം കിട്ടുന്നത് വിദ്യാർഥികൾക്ക് ആണ്.  ബുദ്ധിക്കു ഉണർവ് കിട്ടുന്നത് കൊണ്ടാണ് ഇത്.

ആപത് ഘട്ടത്തിൽ ഗായത്രി തുണയാകുന്നു. ഉദര രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ കഴിക്കുന്നതിനു മുൻപ് ഗായത്രി ജപിക്കുന്നത്‌ നല്ലതാണ്.

ഗായത്രി ജപിക്കുന്നവർക്കു ആഹാരത്തിനു മുട്ട് ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ചൊല്ലുന്നവരുടെ ബുദ്ധി തെളിയുന്നത് കൊണ്ട് കുടുംബത്തിൽ കലഹങ്ങൾ ഒഴിവാകുന്നു. യാത്ര പോകുമ്പോൾ ഗായത്രി ജപിച്ചാൽ ആ യാത്ര സഫലം ആകുന്നു. അറിയാതെ ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരം ആണ് ഗായത്രി ജപം. അത് കൊണ്ട് തന്നെ പുതിയതായി പാപ ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നില്ല.







Comments