ഗായത്രി മന്ത്രം നമ്മുടെ ബുദ്ധിശക്തിയെയും ഓർമ്മ ശക്തിയെയും ഉത്തേജിപ്പിക്കുന്നതാണ് ഗായത്രി മന്ത്ര ജപം. സൂര്യനെ ഉപാസിക്കുന്ന മന്ത്രമായ ഗായത്രിയെ സവിത മന്ത്രമെന്നും വിശേഷിപ്പിക്കുന്നുണ്ട്. ഹൈന്ദവരുടെ വേദഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള വൈദിക മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവ് എന്നാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഗായത്രി മന്ത്രം ജപിച്ചാണ് മന്ത്ര പഠനത്തിനുള്ള തുടക്കം കുറിക്കുന്നത്. ''ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥'' ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം. ഭൂഃ - ഭൂമി ഭുവസ് - അന്തരീക്ഷം സ്വർ - സ്വർഗം തത് - ആ സവിതുർ - സവിതാവിന്റെ സൂര്യന്റെ വരേണ്യം - ശ്രേഷ്ഠമായ ഭർഗസ് - ഊർജപ്രവാഹം പ്രകാശം ദേവസ്യ - ദൈവികമായ ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്...